വയനാട് ചുരത്തിൽ നിന്ന് സ്‌കൂട്ടർ താഴേക്ക് മറിഞ്ഞു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു


വയനാട് ചുരത്തിൽ ഒന്നാംവളവിനു സമീപം യുവതി സഞ്ചരിച്ച സ്‌കൂട്ടർ താഴേക്ക് മറിഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന ചെമ്പുകടവ് സ്വദേശി സ്മിത അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
30 അടിയോളം താഴ്ചയിലേക്ക് സ്‌കൂട്ടറിനൊപ്പം തെറിച്ചുവീണ സ്മിത ഉറക്കെ ശബ്ദമുണ്ടാക്കി സഹായം തേടിയെങ്കിലും റോഡിലൂടെ പോയവര്‍ കേട്ടില്ല.
പിന്നീട്ഏറെ സാഹസപ്പെട്ട് വള്ളികളിലും മറ്റും പിടിച്ചുകയറി റോഡിലെത്തിയശേഷമാണ് വിവരം പുറത്തറിഞ്ഞത്. സ്മിതക്ക് സാരമായ പരിക്കൊന്നുമില്ല.മാനന്തവാടി കോടതിയിലെ ജീവനക്കാരിയാണ് സ്മിത