ഫേസ്ബുക്കിന് പേരുമാറ്റം; മാതൃ കമ്പനിയെ ‘മെറ്റ’ എന്ന് വിളിച്ച് മാർക്ക് സക്കർബർഗ്

എന്നാൽ, നിലവില്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾ ഇനി മെറ്റയുടെ കീഴിലാകും പ്രവർത്തിക്കുക. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്താണ് കമ്പനി പുതിയ പേരും ലോഗോയും പുറത്തിറക്കിയത്.
ഒരു സമൂഹമാധ്യമ കമ്പനിഎന്ന പ്രതിച്ഛായയിൽനിന്ന് മാറി അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ഒരുക്കത്തിന്റെ മുന്നോടിയായിട്ടാണ് പേര് മാറ്റം എന്നാണ് സൂചന. സാമൂഹികമാധ്യമങ്ങൾക്കപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് മെറ്റ എന്നു പേരുമാറ്റിയതെന്ന് സക്കർബർഗ് പറഞ്ഞു.