NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

1 min read

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 3,4 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് ഓരോ ഷട്ടറും തുറന്നത്. രാവിലെ 7.29 നാണ് ആദ്യ ഷട്ടർ തുറന്നത്. മുല്ലപ്പെരിയാറിലെ ഡാമിലെ വെള്ളമൊഴുകിയെത്തുന്ന ഇടുക്കി ഡാമും അടിയന്തര സാഹചര്യമുണ്ടായാൽ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

നിലവിൽ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക. ഇതുവഴി ഇടുക്കി ഡാമിൽ അരയടി വെള്ളം മാത്രമേ ഉയരൂ എന്നാണ് കണക്കാക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സർക്കാർ അറിയിച്ചു.

എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേരളം സുസജ്ജമാണെന്നും എല്ലാ തയ്യാറെടുപ്പും എടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട് സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഇന്നത്തെ മഴ മുന്നറിയിപ്പിനെയും ഗൗരവമായി കാണുമെന്നും ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന്റെ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2018-ൽ അവസാനമായി മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നപ്പോൾ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകൾ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പിൽവേകൾ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങൾ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.