തിരൂരങ്ങാടിയിൽ റോഡ് നവീകരണത്തിന് 85 ലക്ഷം രൂപയുടെ നിർമ്മാണ അനുമതി


തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ റോഡ് നിർമ്മാണത്തിന് 85 ലക്ഷം രൂപയുടെ ഭരണാനുമതി ഉത്തരവ് ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ “ആലുങ്ങൽ ഫിഷ് ലാന്റിംഗ് സെന്റർ അപ്പ്രോച്ച് റോഡും സംരക്ഷണ ഭിത്തി നിർമ്മാണവും” എന്ന പ്രവർത്തിക്കാണു സർക്കാർ ഭരണാനുമതി ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന യാണ് നവീകരണത്തിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളത്.
നേരത്തെ പ്രദേശത്തുകാരുടെ ആവിശ്യം പരിഗണിച്ച് ഫിഷറീസ് വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തെ കൊണ്ട് വിശദമായ ഡി.പി.ആർ തയ്യാറാക്കിപ്പിച്ചിരിന്നു. ഈ ഡി.പി.ആർ അടക്കമുള്ള പ്രൊപോസൽ ഫിഷറീസ് വകുപ്പ് മന്ത്രി മുഖേന സർക്കാരിൽ സമർപ്പിച്ചിരിന്നു. റോഡ് നവീകരണത്തിന് അനുമതിക്കായി നേരത്തെ സമർപ്പിച്ച പ്രൊപ്പോസലുകൾ സഹിതമുള്ള ഫയലുകളിൽ അനുകൂല നടപടിയുണ്ടാകും എന്നാണു പ്രതീക്ഷയെന്നും, അനുമതി മതി ലഭിച്ച പ്രവർത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് അടിയന്തിരമായി നിർമ്മാണം ആരംഭിക്കുന്നതിനു ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും കെ.പി.എ മജീദ് അറിയിച്ചു.