മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി


കേന്ദ്ര ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി, സ്കിൽ ഡവലപ്മെൻറ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തി സുതാര്യമാക്കുവാൻ ഐ ടി അധിഷ്ഠിതമായി നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.
സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമരാമത്ത് വകുപ്പിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു. ടൂറിസം മേഖലയിലെ അൺ എക്സ്പ്ലോർഡ് ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താനും വികസിപ്പിക്കാനും നൂതനസാങ്കേതിക സങ്കേതങ്ങളെ ഉപയോഗിക്കുന്നതിനും അനുകൂലമായ അഭിപ്രായമാണ് രാജീവ് ചന്ദ്രശേഖർ മുന്നോട്ടു വെച്ചത്.
വെൽനെസ് ടൂറിസത്തിൽ ഉൾപ്പെടെ കേരളത്തിൻറെ സാധ്യതകളും ചർച്ച ചെയ്തു. പൊതുമരാമത്ത് – ടൂറിസം വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയിലുള്ള സന്തോഷം കൂടിക്കാഴ്ചയിൽ അറിയിച്ചു. രാജ്യസഭ അംഗം ശ്രേയംസ് കുമാർ കൂടെ ഉണ്ടായിരുന്നു.