സ്കൂള്‍ തുറക്കൽ; കെ.പി.എ. മജീദ് എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു


തിരൂരങ്ങാടി : സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരൂരങ്ങാടി മണ്ഡലത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കെ.പി.എ. മജീദ് എം.എൽ.എ യുടെ നേതൃത്വത്തിൽ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അവലോകന യോഗം ചേർന്നു.
കോവിഡ് മൂലം ദീര്‍ഘകാലം അടഞ്ഞു കിടന്നതിനാല്‍ വിദ്യാലയങ്ങളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് എം.എൽ.എ ഓർമ്മിപ്പിച്ചു. വിദ്യാലയങ്ങളില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പ്രസിഡണ്ടുമാരും വിശദീകരിച്ചു.
മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ വലിയൊരു പങ്കും പൂര്‍ത്തിയായിട്ടുണ്ട്. ചില വിദ്യാലയങ്ങളില്‍ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി യോഗത്തില്‍ പരാതി ഉന്നയിക്കപ്പെട്ടു. ചടങ്ങിൽ തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. സ്ക്കൂളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുമെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സലീന , പെരുമണ്ണ ഗ്രാമപഞ്ചായത്ത് ലിബാസ് മൊയ്‌തീൻ, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, തിരൂരങ്ങാടി വിദ്യാഭ്യാസ സ്റ്റാൻെറിങ്ങ് കമ്മിറ്റി ചെയർമാൻ പാലക്കൽ ബാവ, താനൂർ ഡി.വൈ.എസ.പി, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ രാജു, ഡി.ഇ.ഒ കെ.ടി.വൃന്ദകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.