തിരൂരങ്ങാടി താലൂക്ക് ആശുപത്രി: നിരക്ക് വര്‍ധനവ് പുനപരിശോധിക്കും


തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖിന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായീലിന് മുസ്‌ലിം യൂത്ത്‌ലീഗ് നിവേദനം നല്‍കുന്നു. തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപ്രതിയിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് നിരക്ക് വര്‍ധിപ്പിക്കാനെടുത്ത തീരുമാനം പുനപരിശോധിക്കുമെന്ന് നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ സി.പി ഇസ്മായീല്‍ പറഞ്ഞു.
നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധവുമയെത്തിയ യൂത്ത്‌ലീഗ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആശുപത്രില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് വർധിപ്പിക്കാൻ ബുധനാഴ്ച്ച ചേര്‍ന്ന എച്ച്.എം.സി യോഗമാണ് തീരുമാനിച്ചത്. എക്സ്റേ, ഇ.സി.ജി, ലാബ് ടെസ്റ്റ്, ഫിസിയോ തെറാപ്പി, ജനന സര്‍ട്ടിഫിക്കറ്റ്, വിവിധ ഓപ്പറേഷനുകള്‍ തുടങ്ങിയവയുടെ നിരക്കുകളിലാണ് നവംബർ ഒന്നുമുതൽ കൂടിയ നിരക്ക് ഈടാക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാല്‍ മൂന്നൂറ് ശതമാനവും അതില്‍ അധികവുമുള്ള ഫീസ് വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചാണ് മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധവുമായെത്തിയത്. തുടർന്ന് തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖിന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായീലിന് മുസ്‌ലിം യൂത്ത്‌ലീഗ് പരാതി കൈമാറി. വലിയ ഫീസ് വര്‍ധനവ് പുനര്‍ പരിശോധിക്കണമെന്നും ജില്ലയിലെ മറ്റു താലൂക്ക് ആശുപത്രികളിലെ നിരക്കെ ഇവിടെയും ഈടാക്കാവുഎന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.
ശേഷം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ന്റെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഫീസ് വര്‍ധിപ്പിച്ചത് പുനര്‍ പരിശോധിക്കുമെന്നും ജില്ലയിലെ മറ്റു ആശുപത്രികളിൽ ഈടാക്കുന്ന ഫീസ്കൂടി പരിഗണിച്ചേ അന്തിമ തീരുമാനമുണ്ടാകൂ എന്നും സി.പി ഇസ്മായീല്‍ പറഞ്ഞു. ചര്‍ച്ചയില്‍ യൂത്ത്‌ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, ജനറല്‍ സെക്രട്ടറി കെ മുഈനുല്‍ ഇസ്്‌ലാം, ട്രഷറര്‍ അയ്യൂബ് തലാപ്പില്‍, എം.എസ്.എഫ് മുന്‍ മണ്ഡലം പ്രസിഡന്റ് എം.കെ ജൈസല്‍ കക്കാട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.