കോഴിക്കോട് 17 കാരിയെ കൂട്ടബലാത്സംഗ ത്തിനിരായാക്കി; 4 പേര്‍ കസ്റ്റഡിയില്‍


കോഴിക്കോട്: പതിനേഴ്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ തൊട്ടില്‍പ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം.
ടൂറിസ്റ്റ് കേന്ദ്രം കാണിച്ച് തരാമെന്ന പറഞ്ഞ് സുഹൃത്ത് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും ശീതള പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. തുടർന്ന് സുഹൃത്തും മറ്റ് മൂന്ന് പേരും കൂടി പെണ്‍കുട്ടിയ പീഡിപ്പിക്കുകയായിരുന്നത്രെ. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബോധം വന്ന ശേഷം ബന്ധുവീട്ടിന് അടുത്തിറക്കി ഇവര്‍ രക്ഷപ്പെടുകയായിരുന്നത്രെ. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ വടകര റൂറൽ എസ്.പി . നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്.