പരപ്പനങ്ങാടി മർച്ചൻ്റ്സ് അസോസിയേഷൻ മരണാനന്തര സഹായധന വിതരണവും അവാർഡ് ദാനവും നടത്തി.


പരപ്പനങ്ങാടി മർച്ചന്റ് അസോസിയേഷൻ കീഴിൽ
കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് സ്വീകരണവും,
കേരള വ്യപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റി നടപ്പിലാക്കിയ ‘കുടുംബ സുരക്ഷാ പദ്ധതിയിൽ’ അംഗമായി മരണപ്പെട്ട വ്യാപാരി കുടുംബത്തിനുള്ള സഹായധന വിതരണവും നടത്തി.
വ്യാപാരികളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പരപ്പനങ്ങാടി പ്രസ്സ് ഫോറം ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.
കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു.
ധനസഹായ കൈമാറ്റം മന്ത്രി വി. അബ്ദുറഹ്മാനും, മരണാനന്തര സഹായ വിതരണം പരപ്പനങ്ങാടി നഗരസഭ അധ്യക്ഷൻ എ. ഉസ്മാനും നിർവഹിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗോപാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടന്നു. അഷ്റഫ് കുഞ്ഞാവാസ്, ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡൻറ് മാരായ പി.എ. ബാവ, ടി.എം. പത്മകുമാർ, ജില്ലാ സെക്രട്ടറിമാരായ മലബാർ ബാവ ഹാജി,
നാസർ ടെക്നോ, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുജീബ് ദിൽദാർ, യൂത്ത് വിംഗ് പ്രസിഡണ്ട് ഷൗക്കത്ത് ഷാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിയാസ് പുളിക്കലകത്ത്,
ടി. കാർത്തികേയൻ, സി.ടി.നാസർ, കെ.പി. ഷാജഹാൻ, തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി എ.വി. വിനോദ് സ്വാഗതവും സെക്രട്ടറി ഹരീഷ് ബ്രാസ് നന്ദിയും പറഞ്ഞു