എം.എൻ. ഫാമിലി ഗ്രൂപ്പ് ഉന്നത വിജയികളെ ആദരിച്ചു


തിരൂരങ്ങാടി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെതുവിൽ നാലകത്ത് ഫാമിലി ഗ്രൂപ്പ് (എം.എൻ. ഫാമിലി) ചെമ്മാട് വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. കുടുംബ സമിതി ചെയർമാൻ എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി യോഗം ഉൽഘാടനം ചെയ്തു.
എം.എൻ. ഹംസു ചെമ്മാട്
അധ്യക്ഷത വഹിച്ചു.
കുടുംബ സമിതി അംഗം നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. കുടുംബ സമിതി അംഗം അബ്ദുൽ ലത്തീഫ് ക്ലാസെടുത്തു.
കുടുംബ സമിതി അംഗങ്ങളായ എം.എൻ. നാസർ കൊളപ്പുറം, എം. എൻ. സൈഫുദ്ധീൻ കൊളപ്പുറം, എം.എൻ. മുഹമ്മദാലി തിരൂരങ്ങാടി, എം.എൻ. നാസർ തിരൂരങ്ങാടി, ബഷീർ പതിനാറുങ്ങൽ, എം.എൻ. അബ്ദുസലാം വെന്നിയൂർ, എം.എൻ. മുജാഫിർ തിരൂരങ്ങാടി, എം.എൻ. ഹംസക്കുട്ടി സി.കെ.നഗർ, എം.എൻ. ശംസു ചെമ്മാട്, എം.എൻ.മുത്തു തിരൂരങ്ങാടി, എം. എൻ.അബ്ദുസമദ് തിരൂരങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
എം.എൻ. മുജീബ് റഹ്മാൻ സ്വാഗതവും എം.എൻ. നൗഷാദ് (കുഞ്ഞുട്ടി) നന്ദിയും പറഞ്ഞു