വള്ളിക്കുന്നിൽ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


വള്ളിക്കുന്ന് : അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷ് (20) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ക്ലാസിന് പെൺകുട്ടികൾ ഉപയോഗിക്കുന്ന നമ്പർ കരസ്ഥമാക്കുന്ന പ്രതി നേരിട്ട് വിളിച്ചും സന്ദേശമയച്ചുമാണ് പ്രതി പെൺകുട്ടികളുമായി ബന്ധംസ്ഥാപിച്ചിരുന്നത്. തുടർന്ന് വീഡിയോ വഴി വിളിക്കുകയും ഈ സമയം സ്ക്രീൻ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തുകയും നഗ്ന ചിത്രങ്ങളെടുപ്പിച്ച് അയക്കാൻ ആവശ്യപ്പെടുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ഇയാളിൽ നിന്നും പിടിച്ചെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡി. എസ്.ഐ. മാരായ ബാബുരാജ്, രാധാകൃഷ്ണൻ, സി.പി.ഒ മാരായ ജിനേഷ്, പ്രശാന്ത് (എം.എസ്.പി.), ദിലീപ്, സുധീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.