രാജ്യത്തിന്റെ പൊതു മേഖലകൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക : എൻ.എൽ.യു


തിരുവനന്തപുരം – രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലകൾ വിറ്റുതുലാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവ് പിൻവലിക്കണമെന്നും കുടിയേറ്റത്തിന്റെ പേരിൽ ആസ്സാമിലും കർഷക സമരത്തെ അടിച്ചമർത്താൻ യു.പി.യിലും നടത്തുന്ന നരനായാട്ട് നിർത്തണമെന്നും
തിരുവനന്തപുരത്ത് ചേർന്ന നാഷണൽ ലേബർ യൂണിയൻ (എൻ.എൽ.യു) സംസ്ഥാന നേതൃത്വ സംഗമം ആവശ്യപ്പെട്ടു.
പഴയ മോട്ടോർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതികൊള്ള അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രവർത്തനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ജില്ലകളെ 4 മേഖലകളായി തിരിച്ചു പ്രവർത്തക സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
മന്ത്രി അഹ്‌മദ് ദേവർകോവിലിനും എൻ.എൽ.യു വിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പുതുതായി നിയമിതനായ എസ്.എം. ബഷീറിനും ചടങ്ങിൽ സ്വീകരണം നൽകി.
ഐ.എൻ.എൽ അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാന്റെ ഇളയ സഹോദരി സൈത്തൂൺ, കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ടായിരുന്ന അബ്ബാസിന്റെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു.
മന്ത്രി അഹ്‌മദ് ദേവർ കോവിൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
എസ്.എം ബഷീർ, എ.എൽ. കാസിം, ഹനീഫ കടപ്പുറം, വഹാബ് കണ്ണാടിപറമ്പ്, കെ.എം.എ ജലീൽ എറണാകുളം, ഹബീബ് ആലപ്പുഴ, സൈനുദ്ധീൻ രാജൻ, ഇബ്രാഹിം സുലൈമാൻ, എം.ടി. ഇബ്രാഹിം വയനാട്, ബഷീർ പാണ്ടികശാല, സനൽ കുമാർ കാട്ടായിക്കോണം, എ. കെ. സിറാജ്, ബി. അൻഷാദ്, ഹബീബ് തൈപറമ്പിൽ, അൻസാർ നാഗൂർ, ഷാനവാസ് ഖാൻ മാഹിൻ പരുത്തികുഴി, എൻ. നൗഷാദ്, ഷിബു ജോസഫ്, റഹീം ഹനീഫ കൊല്ലം, നജ്മുദ്ദീൻ പുനലൂർ, പി.പി. ഹസ്സൻ ഹാജി, സി.എൻ. അബ്ദുൽ ഖാദർ വി.എ. അബ്ദുൽ ജലീൽ, എ.കെ. സിറാജ് മലപ്പുറം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എം.എ ജലീൽ സ്വാഗതവും ട്രഷറർ ഹുദൈഫ് മലപ്പുറം നന്ദിയും പറഞ്ഞു.