ട്രെയിനില്‍ കവര്‍ച്ച സംഘം; ഇരുപതുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
1 min read

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് കവര്‍ച്ച സംഘം ഇരുപതുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ലഖ്‌നൗ- മുംബൈ പുഷ്പക് എക്‌സപ്രസ്സില്‍ വെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളിയാഴ്ച മഹാരാഷ്ട്ര ഔറംഗബാദ് ജില്ലയിലെ
ഇഗ്താപുരി, കസാര റെയില്‍ വേ സ്റ്റേഷനുകള്‍ക്കിടിയില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.
മലയോര പ്രദേശത്തു കൂടി ട്രെയിന്‍ കടന്നു പോകുന്ന സമയത്താണ് സംഭവം. ഇഗത്പുരിയില്‍ വെച്ച് ആയുധങ്ങളുമായി കവര്‍ച്ചാസംഘം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആയുധങ്ങള്‍ കാണിച്ച് പണവും, സ്വര്‍ണ്ണവും കവര്‍ച്ച തുടങ്ങി. ഇതിനെ ചിലര്‍ എതിര്‍ത്തതോടെ അവരെ ആക്രമിക്കാനും തുടങ്ങി.
ആറുപേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇതിനിടെ കോച്ചിലുണ്ടായിരുന്ന ഇരുപതുകാരിയായ പെണ്‍കുട്ടിയെ ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇത് തിരിച്ചറിഞ്ഞ മറ്റുയാത്രക്കാര്‍ ഒച്ചവെച്ച് മറ്റു കോച്ചുകളില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു..
ഇതോടെ സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.