NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം: 3 പേർക്ക് പരിക്ക്

1 min read

പരപ്പനങ്ങാടി :ഒരേ ദിശയിൽ ഉണ്ടായിരുന്ന രണ്ടു ബൈക്കുകൾ അടക്കം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരിക്ക് .പരപ്പനങ്ങാടി സ്വദേശി കാരയിൽ ഫാൻസി ഷോപ് ഉടമ ബാലചന്ദ്രൻ (62),വയനാട് മീനങ്ങാടി സ്വദേശികളും സാഹോദരങ്ങളുമായ കുറ്റു പുരക്കൽ ശിവപ്രസാദ് ന്റെ മക്കളായ ആനന്ദ് ശിവൻ (24),ആദർശ് ശിവൻ (21)എന്നിവർക്കാണ് പരിക്കേറ്റത് .ഗാന്ധി ജയന്തി ദിനത്തിൽ തിരൂർ പരപ്പനങ്ങാടി റോഡിൽ കുരിക്കൾ റോഡിനടുത്തു ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം .

റോഡരികിൽ ബൈക്ക് നിർത്തി മറ്റൊരു വഴിയാത്രകാരനോട് സംസാരിച്ചിരിക്കവേ തൊട്ടു പിന്നിൽ വന്ന ഒരു ബൈക്ക് കാരനെയും ഓട്ടോറിക്ഷയെയും അതിനു പിന്നിൽ നിന്നും വന്ന മിനി ചരക്കു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .തിരൂർ ഭാഗത്തുനിന്നും കടലുണ്ടി ഭാഗത്തേക്ക് മൽസ്യം കയറ്റി പോവുകയായിരുന്ന KL55W 1079 മിനി ചരക്കു വാഹനമാണ് ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചത് .

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ദേഹത്ത് മറിഞ്ഞു വീണാണ് കാരയിൽ ബാലചന്ദ്രന് പരിക്കേറ്റത് .ബാലചന്ദ്രൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു .

തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങി എറണാകുളത്ത്തെ ബന്ധു വീട്ടിൽ നിന്നും രാവിലെ 6.30 ഓടെ സ്വദേശമായ വയനാട് മീനങ്ങാടിയിലേക്കു ബൈക്കിൽ പോകുന്നതിനിടെയാണ് ആദർശിനും ആനന്ദിനും പരുക്കേറ്റത് .കാലിനു സാരമായി പരിക്കേറ്റ ആദർശിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി .

Leave a Reply

Your email address will not be published.