കുട്ടികൾകളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 28 പേർഅറസ്റ്റിൽ


തിരുവനന്തപുരം: കുട്ടികൾകളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 28 പേർഅറസ്റ്റിലായി. കുട്ടികൾകളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് ചെയ്ത 28 പേർ പിടിയിലായത്.
സംസ്ഥാനത്തിലുടെനീളം 796 സ്ഥലങ്ങളിൽ നടന്ന പരിശോധനകളിൽ 79 കേസുകൾ രജിസ്റ്റർ ചെയ്തു.
348 മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഡാറ്റ സ്റ്റോറേജ് ഡിവൈസസ് തുടങ്ങിയവയും പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായിരുന്നു പരിശോധന.