അമിത വോൾട്ടെജ്; പരപ്പനങ്ങാടിയിൽ വൈദ്യുത ഗൃഹോപകരണങ്ങൾ കേടായി


പരപ്പനങ്ങാടി : പൊടുന്നനെയുണ്ടായ അമിത വോൾട്ടെജ് കാരണം വൈദ്യുത ഉപകരണങ്ങൾ കേടായാതായി പരാതി. പരപ്പനങ്ങാടി അയോദ്ധ്യ നഗർ, പരിയാപുരം പ്രദേശത്തു രാവിലെ ഒമ്പത്മ ണിയോടെയാണ് സംഭവം.
അൻപതോളം വീടുകളിലെ ഇൻവെർട്ടർ, ടിവി, ഫ്രിഡ്ജ്, ബൾബുകൾ എന്നിവയാണ് കേടുവന്നത്. ന്യൂട്ടർ കട്ടായതാണെന്നും തകരാറുകൾ പരിഹരിച്ചു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും കെഎസ്ഇബി അധികൃതർ പറഞ്ഞു.
കെ.എസ്ഇ.ബി യുടെ അനാസ്ഥ കാരണം കേടുവന്ന വൈദ്യുതി ഉപകരണങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കെഎസ്ഇബി അധികൃതരെ സമീപിക്കുമെന്ന് പരിയാപുരത്തെ ഒരു വീട്ടുടമ യു.വി. സുരേന്ദ്രൻ പറഞ്ഞു