ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വെട്ടി; ഗൃഹനാഥൻ സ്വയം കഴുത്തറുത്ത് മരിച്ചു, കുട്ടി ആസ്പത്രിയിൽ മരണപ്പെട്ടു.


കണ്ണൂർ കുടിയാന്മല സ്റ്റേഷനതിർത്തിയിലെ ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്നിൽ സതിശനാണ് ഭാര്യ അഞ്ജു (28) വിനേയും ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ധ്യാൻ ദേവിനേയും വെട്ടിയ ശേഷം സ്വയം കഴുത്തിൻ്റെ ഞരമ്പ് മുറിച്ച് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 8.30 നാണ് നാടിനെ നടുക്കിയ കൊലപാതം നടന്നത്.
സതീശനോടൊപ്പം താമസിക്കുന്ന അമ്മയെ വീട്ടിനകത്തു നിന്നും പുറത്താക്കി കതകടച്ച ശേഷമാണ് ഭാര്യയെയും മകനെയും വെട്ടിയ ശേഷം സ്വയം കഴുത്തിൻ്റെ ഞരമ്പ് മുറിച്ച് മരിച്ചത്. വീട്ടിന് പുറത്താക്കിയ അമ്മയുടെ അലറി വിളിച്ചുള്ള കരച്ചിൽ കേട്ടാണ് സമീപ പ്രദേശങ്ങളിൽ റബർ ടാപ്പിങ്ങ് നടത്തുന്നവരും അയൽവാസികളും എത്തിയാണ് മുറി തുറന്നത്. മുറിക്കകത്ത് സതീശൻ മരിച്ചു കിടക്കുന്നതിനടുത്ത് വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന അഞ്ജുവും കുട്ടിയും മരിച്ചിട്ടില്ലന്ന് മനസ്സിലാക്കിയ നാട്ടുകാർ അവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.
വിവാഹ ശേഷം വളരെ വൈകിയാണിവർക്ക് ഒരു കുട്ടി ജനിച്ചത്. അഞ്ജു ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലാണുള്ളത്. പ്രവാസിയായ മുയിപ്രയിലെ മാവില സതിശൻ അടുത്ത കാലത്താണ് ചുണ്ടക്കുന്ന് ഭാഗത്ത് ഇരുനില കെട്ടിടം നിർമ്മിച്ച് കുടുബത്തോടൊപ്പം താമസo തുടങ്ങിയത്. ആരുമായും സതിശന് കൂടുതൽ അടുപ്പമുണ്ടായിരുന്നില്ലന്ന് നാട്ടുകാർ പറയുന്നു. കുടിയാന്മല പോലിസ്സ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.