മൂന്നിയൂർ ചുഴലിയിൽ 12 കാരൻ മുങ്ങി മരിച്ചു


കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു. മൂന്നിയൂർ ചുഴലിയിലെ കുന്നമ്മൽ മുഹമ്മദ് സാദിഖിന്റെ മകൻ മുഹമ്മദ് സിനാൻ(12)ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ചുഴലി ജുമാമസ്ജിദ് മുൻവശം പുഴക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയവർ കുട്ടിയെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുഹമ്മദ് സിനാൻ കുന്നത്തുപറമ്പ് എ.എം.യു.പി. സ്‌കൂൾ ഏഴാംതരം വിദ്യാർഥിയാണ്. മാതാവ്: ബുഷ്‌റ. സഹോദരൻ: മുഹമ്മദ് ഷാനിബ്.