NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറി മാരെന്ന് വെള്ളാപ്പള്ളി

ഇല്ലായ്മയെ ചൂഷണം ചെയ്തു കൊണ്ട് ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്. ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു. എന്നാല്‍ സംസ്കാരം നടന്നത് പള്ളിയില്‍ വെച്ചാണ്.

“ഒരു പെണ്ണിനെ പ്രേമിച്ച് മുസ്ലിങ്ങള്‍ കൊണ്ടുപോയെങ്കില്‍ ഒന്നിന് പകരം നൂറെണ്ണമല്ലേ ഇപ്പുറത്ത് ചെയ്യുന്നേ അതെന്താ പറയാത്തത്. മുസ്ലീം ഒരു പെണ്ണിനെയാ കൊണ്ടുപോകുന്നത്, ഇവര്‍ ഒരു കുടുംബത്തെയാ കൊണ്ടുപോകുന്നത്‌,” വെള്ളാപ്പള്ളി പറഞ്ഞു.

ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്തതാണ്. മുതിർന്ന വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്കൂള്‍ കോളേജ് പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. മുസ്ലീം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *