പൂക്കിപ്പറമ്പിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

(പ്രതീകാത്മക ചിത്രം)

തിരൂരങ്ങാടി: പൂക്കിപ്പറമ്പ് അപ്ല ചോലക്കുണ്ടില്‍ യുവാവിന്റ മൃതദേഹം കണ്ടെത്തി. തെന്നല അറക്കല്‍ സ്വദേശി പരേതനായ മുക്കോയി ചൂലന്റെ മകന്‍ ശശി (44) യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

ഇന്ന് (വെള്ളി) വൈകീട്ട് ഏഴ് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സംഭവസ്ഥലത്ത് തന്നെ സൂക്ഷിച്ചിരിക്കയാണ്. നാളെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
സഹോദരങ്ങള്‍: സേതുമാധവന്‍, വേലായുധന്‍, പപ്പന്‍, സരോജിനി.