അബദ്ധത്തിൽ എലി വിഷം കഴിച്ചു; രണ്ടര വയസുകാരൻ ചികിത്സയി ലിരിക്കെ മരിച്ചു..


എലി വിഷംകഴിച്ച് രണ്ടര വയസുകാരൻ മരിച്ചു വീട്ടിൽ എലികളെ നശിപ്പിക്കാൻ വെച്ചിരുന്ന വിഷം അബദ്ധത്തിൽ ഉള്ളിൽ ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞാണ് മരിച്ചത്.
വേങ്ങര കണ്ണമംഗലം കിളിനക്കോട് സ്വദേശി ഉത്തൻ നല്ലേങ്ങര മൂസക്കുട്ടിയുടെ മകൻ ഷയ്യാഹ് (രണ്ടര വയസ്സ്) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഒരാഴ്ച മുമ്പാണ് സംഭവം. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഖബറടക്കി. മാതാവ് ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്റഫ്, അമീന്‍, ഷിബിന്‍ ഷാ,