ഉന്നത വിജയം നേടിയവരെയും യുവ കർഷകരെയും ആദരിച്ചു.


പരപ്പനങ്ങാടി : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, പരപ്പനങ്ങാടിയിലെ യുവകർഷകരെയും സി.പി.ഐ.എം പരപ്പനങ്ങാടി ടൌൺ ബ്രാഞ്ച് കമ്മറ്റി ആദരിച്ചു.
ബ്രാഞ്ച് പരിധിയിലുള്ള 19 വിദ്യാർത്ഥികളെ ആണ് ആദരിച്ചത്. തിരുരങ്ങാടി ഏരിയ സെക്രട്ടറി ടി പ്രഭാകരൻ ഉൽഘാടനം ചെയ്തു. പരപ്പനങ്ങാടി ടൌൺ ബ്രാഞ്ച് സെക്രട്ടറി അഡ്വ: കെ. സുൽഫിക്കർ അധ്യക്ഷത വഹിച്ചു മുൻസിപ്പൽ കൗൺസിലർ മഞ്ജുഷ പ്രലോഷ്, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തരിശ് ഭുമിയിൽ നെൽകൃഷി ചെയ്ത് നൂറുമേനി കൊയ്ത യുവ കർഷകരായ സി.പി. മൃണാൾ, കെ. സുധിഷ്, കൃഷി ഭവൻ 2020 ലെ മികച്ച കേരകർഷകനായി തിരഞ്ഞെടുത്ത അബ്ദുൽ ലത്തീഫ് തെക്കെപ്പാട്ടിനെയും ചടങ്ങിൽ ആദരിച്ചു. അബ്ദുൽ ലത്തീഫ് തെക്കെപ്പാട് സ്വാഗതവും കെ. സുധീഷ് നന്ദിയും പറഞ്ഞു.