ഉള്ളണം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം നാടിന് നാടിന് സമര്‍പ്പിച്ചു: മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.


പരപ്പനങ്ങാടി ഉള്ളണം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു.
കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തികൊണ്ട് പരപ്പനങ്ങാടി ഉള്ളണത്ത് കാര്‍ഷിക വികസന വകുപ്പിന്റെയും മലബാര്‍ മേഖല യൂനിറ്റിന്റെയും ധനസഹായത്തോടെയാണ് ക്ഷീര സംഘം കെട്ടിടം സ്ഥാപിച്ചത്.
ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷനായി. കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ് മണി, മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍, മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഷീബ ഖമര്‍, എം.ആര്‍.പി.എം.പി.യു ഡയറക്ടര്‍ ടി.പി ഉസ്മാന്‍, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഒ. സജിനി, ജില്ലാ മില്‍മ മേധാവി കെ. പ്രശോഭ്, മുന്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, സംഘം പ്രസിഡന്റ് യു.സി മുഹമ്മദ്‌കോയ, ഡയറക്ടര്‍ വി.സി ജൈസല്‍ എന്നിവര്‍ സംസാരിച്ചു.