പ്രൊഫ: എ.പി. വഹാബിന് പിന്തുണ പ്രഖ്യാപിച്ച് വള്ളിക്കുന്ന് മണ്ഡലം ഐ.എൻ.എൽ കൺവെൻഷൻ


തേഞ്ഞിപ്പലം : ഐ.എൻ.എൽ വള്ളിക്കുന്ന് നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: എ പി അബ്ദുൽ വഹാബിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ ധീരതയോടെ നയിക്കുകയും ഇടതുപക്ഷ നിലപാടിനൊപ്പം അടിയുറച്ചു നിൽക്കുകയും ചെയ്ത പ്രൊഫ: വഹാബി നോടൊപ്പമാണ് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പ്രവർത്തകരുമെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.
ചെനക്കലങ്ങാടി കെ.കെ.എം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ, പുളിക്കൽ മൊയ്തീൻകുട്ടി, സാലിഹ് മേടപ്പിൽ, യൂനുസ് മൂന്നിയൂർ, അബ്ദുറഹ്മാൻ ഹാജി, അലവി ഹാജി കൊല്ലംചിന, കെ.പി. ബീരാൻ കോയ, കെ.പി. അബൂബക്കർ ഹാജി, വി മൊയ്തീൻ ഹാജി എന്നിവർ പ്രസംഗിച്ചു.
പ്രൊഫ: എ.പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. മേച്ചേരി സീതി ഹാജി അധ്യക്ഷത വഹിച്ചു. ജാഫർ മേടപ്പിൽ സ്വാഗതവും അലി ചേളാരി നന്ദിയും പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീര രക്തസാക്ഷിത്വം വഹിച്ച ദേശാഭിമാനികളെ രക്തസാക്ഷികളെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഐ.സി.എച്ച്.ആർ നടപടിയെ കൺവെൻഷൻ അപലപിച്ചു.