ചരിത്ര സത്യങ്ങളെ പാഴ് മുറം കൊണ്ട് മറയ്ക്കരുത്; യുവകലാ സാഹിതി സമര സാക്ഷ്യം സംഘടിപ്പിച്ചു


പരപ്പനങ്ങാടി :- സംഘപരിവാർ കോർപ്പറേറ്റ് ദാസ്യവേലക്കെതിരെ യുവകലാ സാഹിതി തിരുരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമര സാക്ഷ്യം സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അജിത് കൊളാടി ഉൽഘാടനം ചെയ്തു.
നിയാസ് പുളിക്കലകത്ത് അഭിവാദ്യ പ്രസംഗം നടത്തി. മോഹനൻ നന്നമ്പ്ര അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.നൗഫൽ സ്വാഗതം പറഞ്ഞു.
ജി. സുരേഷ് കുമാർ, ഗിരീഷ് തോട്ടത്തിൽ, സി.പി. സക്കരിയ്യ, ഷഫീഖ് മാസ്റ്റർ, കെ.ടി. സുജീഷ്, ഇസ്മായിൽ പെരുമണ്ണ, കബീർ എന്നിവർ സംസാരിച്ചു.