NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇരട്ടനീതി ജനം വിലയിരുത്തു മെന്ന് ചെന്നിത്തല; പുതിയ ഗ്രൂപ്പ് ഉണ്ടാകുമോയെന്ന ചോദ്യത്തിന് നോക്കാമെന്നും മറുപടി

 

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പറയേണ്ട കാര്യങ്ങള്‍ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ ഇരട്ടനീതിയുണ്ടോയെന്നും ഉണ്ണിത്താനെതിരെ നടപടിയെടുക്കാത്തതും ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു. പുതിയ ഗ്രൂപ്പ് ഉണ്ടാകുമോയെന്ന ചോദ്യത്തിന് നോക്കാം എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചതോടെ ‘ വരട്ടെ, നമുക്കു നോക്കാം’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

 

കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം സംഘടനാ തെരഞ്ഞെടുപ്പാണെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ കേരളത്തിനു മാത്രമായി തെരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. അഖിലേന്ത്യാ ഷെഡ്യൂളിന്റെ ഭാഗമായും തെരഞ്ഞെടുപ്പാവണം. ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ പ്രതികരിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് ജനം വിലയിരുത്തട്ടെയെന്ന് ചെന്നിത്തല പറഞ്ഞു.

ഡി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു.

Leave a Reply

Your email address will not be published.