ഭാര്യയുടെയും മക്കളുടെയും പരാതിയിൽ ഗൃഹനാഥന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു


മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം ചെയ്തു.
താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് പുറത്തെടുത്തത്.
ഇന്ന് രാവിലെ വൈക്കത്ത് പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്തു.
തിരൂർ ആർ ഡി ഒ സൂരജ് ഷാജി ഐ എ എസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്‌ത് വൈകീട്ടോടെ കബറടക്കി.
താനൂർ ഡി വൈ എസ് പി ഷാജി, സി ഐ സന്ദീപ് കുമാർ എന്നിവർ നേതൃത്വം നൽകി. പൊതുപ്രവർത്തകരായ ഫൈസൽ കക്കാട്, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്തത്.
കഴിഞ്ഞ ജൂലൈ 31 ന് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഭാര്യയും മക്കളും പൊലീസിൽ പരാതി നൽകിയിരുന്നു.
അസീസിന്റെ സഹോദരനും മകനും മറ്റു ബന്ധുക്കളും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.
സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണെന്നാണ്
ഇവരുടെ ആരോപണം. ഇതേ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്.