ഡാറ്റ എൻട്രി അപ്‌ഡേഷൻ വൈകി; വാക്‌സിനേഷൻ ക്യാമ്പിൽ തിരക്കോടു തിരക്ക്
1 min read

പരപ്പനങ്ങാടി : സാങ്കേതിക തകരാർ കാരണം ഡാറ്റ എൻട്രി വൈകിയതിനാൽ ചെട്ടിപ്പടി വിദ്യാനികേതൻ സ്കൂളിലെ വാക്‌സിനേഷൻ ക്യാമ്പിൽ തിരക്കോടു തിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരമുള്ളവർക്കു രജിസ്‌ട്രേഷൻ നടപടി നേരത്തെ ആരംഭിച്ചെങ്കിലും ഡാറ്റ എൻട്രി ലഭിക്കാത്തതിനാൽ ആളുകൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയിലായി.
ഐ.എം.എ യും പ്രശാന്ത് ആശുപത്രി ചെട്ടിപ്പടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നെടുവ വിദ്യാനികേതൻ സ്കൂളിലാണ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. 300 കോവിഷീൽഡും 200 കൊവാക്‌സിനും ഉൾപ്പെടെ 500 പേർക്കാണ് വാക്‌സിൻ നിശയിച്ചിരുന്നതെങ്കിലും 9 മണിക്ക് മുമ്പ് തന്നെ കോവിഷീൽഡ് ബുക്കിംഗ് അവസാനിച്ചിരുന്നു.
രാവിലെ 8 മണിക്ക് തുടങ്ങുമെന്ന് അറിയിച്ച ക്യാമ്പ് ഡാറ്റ എൻട്രി വൈകിയത് കാരണം പതിനൊന്നര മണിക്കാണ് ആദ്യ വാക്‌സിൻ ആരംഭിച്ചത്. അതിനിടയിൽ പെയ്ത കനത്ത മഴയും ആളുകൾ തിങ്ങി കൂടാൻ കാരണമായി. ഐഎംഎ പ്രതിനിധികളായ ഡോ. ശ്രീബിജൂ, ഡോ. സജീവൻ, പ്രശാന്ത് ആശുപത്രി MD ഡോ :രാധാകൃഷ്ണൻ എന്നിവർക്ക് പുറമെ ഡിവിഷൻ കൗൺസിലർ സുമിറാണി, പി.വി. തുളസിദാസ്, എ. പദ്മനാഭൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി .