ഞായറാഴ്ച ലോക്ഡൗണ്‍ തുടരും: കൂടുതല്‍ നിയന്ത്രണങ്ങളില്ല

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ തുടരാൻ തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങളും തുടരും. കടകളുടെ പ്രവര്‍ത്തനത്തിന് നിലവിലുളള ഇളവുകളും തുടരും.
കൊവിഡ് വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. എന്നാൽ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല.