16 കാരിയെ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍


16 വയസുകാരിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം. മണ്ണാര്‍ക്കാട് ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജംഷീര്‍ നിലവില്‍ ഒളിവിലാണ്.
പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയും മുത്തശ്ശിയും സഹോദരനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മുത്തശ്ശിയെ തള്ളിയിട്ട ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്.
ആരോഗ്യം വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ സംഭവത്തെ കുറിച്ച് കൃത്യമായ വ്യക്തത വരികയുള്ളെന്ന് പൊലീസ് പറഞ്ഞു.