വീട്ടുവളപ്പിലെ കിണറ്റിൽ 62 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.


തിരൂരങ്ങാടി: വീട്ടുവളപ്പിലെ കിണറ്റിൽ 62 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
വെന്നിയൂർ കപ്രാട് തച്ചമാട് സ്വദേശി പരേതനായ പടിഞ്ഞാറേ പുരക്കൽ ആറുമുഖൻ്റെ ഭാര്യ കാർത്തിയായനി (62 ) യെ യാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം കാർത്ത്യായനിയെ കാണാത്തതിനാൽ
ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും
വൈകുന്നേരത്തോടെ വീടിനു മുമ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നു മൃതദേഹം പുറത്തെടുത്തു.
പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ: സിജിത്ത്,ഷൈജ.
മരുമകൾ: വിവിത.