പരപ്പനങ്ങാടിയിൽ ഐ.എൻ.എലിന് പുതിയ നേതൃത്വം: വഹാബ് പക്ഷത്തിന് പിന്തുണ.


പരപ്പനങ്ങാടി: പ്രൊഫ. എ.പി. അബ്ദുൽ വഹാബ് പ്രസിഡൻ്റും, നാസർകോയ തങ്ങൾ ജനറൽ സെക്രട്ടറിമായ ഐ.എൻ.എൽ. സംസ്ഥാന കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ നൽകാൻ ഇന്ത്യൻ നാഷണൽ ലീഗ് പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റി തീരുമാനിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മജീദ് തെന്നല ഉദ്ഘാടനം ചെയ്തു. അബൂബക്കർ ചിറമംഗലം അധ്യക്ഷനായി. എ. ഹംസക്കുട്ടി ചെമ്മാട്, കെ.സി. മൻസൂർ തിരൂരങ്ങാടി, ബാവ, മുഹമ്മദ് ഷാഫി, പി.വി.ശംസു, നൗഷാദ് പാലത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ ഭാരവാഹികളായി അബൂബക്കർ ചിറമംഗലം (പ്രസി),
പി.കെ.റഫീഖ്, റിയാസ് പരപ്പനങ്ങാടി (വൈസ് പ്രസി), കരീം പരപ്പനങ്ങാടി (ജന സെക്ര), പി.വി.ശംസുദ്ധീൻ, ഹംസ ചിറമംഗലം (ജോ. സെക്ര), ഇ.വി.സൈതലവി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.