തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഡി.വൈ.എഫ്.ഐ. വക ഓണസദ്യ


പരപ്പനങ്ങാടി: തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും ഓണസദ്യ ഒരുക്കി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ.
ഡി.വൈ.എഫ്.ഐ നെടുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുവോണ നാളിൽ അവശത അനുഭവിക്കുന്നവർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും സദ്യ ഒരുക്കി ഓണാഘോഷത്തിൽ സന്തോഷം പങ്കിട്ടത്.
നെടുവ മേഖല പ്രസിഡന്റ് കിരൺ പാലക്കണ്ടി, ട്രഷറർ ജിബിൻ പാലശ്ശേരി,രഞ്ജിത്ത്, മിഥുൻ, ഷിജിൻ, അരുൺ എന്നിവർ നേതൃത്വം നൽകി.