മത്സ്യം വലിച്ചെറിഞ്ഞ സംഭവം; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ
1 min read

ആറ്റിങ്ങലിൽ വഴിയോരത്ത കച്ചവടം ചെയ്ത സ്ത്രീയുടെ മത്സ്യ കൊട്ടകൾ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് നഗസഭാ ജീവനക്കാർക്ക് സസ്പെൻഷൻ. സംയമനത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും ശുചീകരണ തൊഴിലാളിയെയുമാണ് നഗരസഭ സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്.
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ അൽഫോൺസയക്ക് എതിരെയാണ് കൈയേറ്റം നടന്നത്. റോഡിൽ വീണ് ഇവരുടെ കൈയിൽ പരിക്കേറ്റിരുന്നു.
കോവിഡ് മാനദണ്ഡം ലംഘിച്ച് റോഡില്‍ മത്സ്യക്കച്ചവടം ചെയ്‌തെന്ന് ആരോപിച്ചാണ് ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ മത്സ്യം തട്ടിത്തെറിപ്പിച്ചത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മത്സ്യം നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍-വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.