മലപ്പുറം സ്വദേശിക്ക് ജിദ്ദയിൽ കുത്തേറ്റു

മലയാളി യുവാവിനെ ജിദ്ദ നഗരത്തിൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിക്കാണ് കഴുത്തിൽ കുത്തേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ആക്രമിച്ചതെന്ന് കരുതുന്നു. അൽറായ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനാണ് മുഹമ്മദലി.