പരപ്പനങ്ങാടി പ്രസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ


പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രസ് ക്ലബ്ബിൻറെ വാര്‍ഷികജനറൽ ബോഡിയോഗം മലബാർ ഐ.ടി. കോളേജിൽ നടന്നു. യോഗത്തിൽ പ്രസിഡന്റ് സി.പി. വത്സൻ (മാതൃഭൂമി) അധ്യക്ഷത വഹിച്ചു. സ്മിത അത്തോളി റിപ്പോര്‍ട്ടും ട്രഷറര്‍ ഹംസ കടവത്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എ.അഹമ്മദുണ്ണി അനുശോചന പ്രമേയം അവതരിപ്പിച്ചു. പത്രപ്രവർത്തന രംഗത്ത് നിന്നും വിരമിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി ലേഖകനുമായ സി.പി. വത്സന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
മുതിർന്ന മാധ്യമ പ്രവർത്തകൻ അഹമ്മദുണ്ണി ഉപഹാരം നൽകി. ഹമീദ് പരപ്പനങ്ങാടി, ഹംസ കടവത്ത്, ഇഖ്ബാൽ പാലത്തിങ്ങൽ, ബാലൻ മാസ്റ്റർ, സുചിത്രൻ, സുരേഷ്, പി.ടി. മുഹമ്മദ് ജസീം, ബാലൻ വള്ളിക്കുന്ന്, സുരേഷ്, സംബന്ധിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്മിത അത്തോളി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.