സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ കലാകാരൻ ജീവനൊടുക്കി


മലപ്പുറം: ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി. സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷിനെ ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും കൺമുന്നിൽ വച്ച് മർദ്ദിച്ച വിഷമിത്തിലായിരുന്നു സുരേഷെന്ന് ബന്ധുക്കൾ പറഞ്ഞു.
വേങ്ങര ചിനക്കൽ കുറുക ഹൈ സ്കൂൾ അധ്യാപകനായിരുന്നു. ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്.
മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.