NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രചരിപ്പിക്കുന്നത് കള്ളവാർത്ത, സത്യം കാലം തെളിയിക്കും, പരാതിക്കു പിന്നിൽ കൃത്യമായ അജണ്ടയെന്ന് എം.എസ്.ഫ് അധ്യക്ഷൻ

മുസ്ലിം ലീഗിന്റെ വിദ്യാ‌ർത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണത്തിൽ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.

തനിക്കെതിരായി ഉയർന്ന പരാതിക്കുപിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും സത്യം കാലം തെളിയിക്കുമെന്നും പി.കെ നവാസ് പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും നവാസ് പറഞ്ഞു. ഹരിതയിലെ പ്രശ്നങ്ങൾ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള ആരോപണമെന്നാണ് നവാസ് പറയുന്നത്. സ്ത്രീകളെ അപമാനിക്കലല്ല തൻറെ രാഷ്ട്രീയമെന്നും നവാസ് വിശദീകരിച്ചു.

പാർട്ടി തീരുമാനം വരും മുമ്പ് പുതിയ നീക്കങ്ങൾ നടത്തിയവരുടെ ലക്ഷ്യം നീതിയോ ആദർശമോ അല്ലെന്നും ലീഗ് നേതൃത്വവുമായി ആലോചിച്ച് സംഘടനാ പരമായ നടപടികൾ തീരുമാനിക്കുമെന്നും നവാസ് കൂട്ടിച്ചേർത്തു. പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എം എസ് എഫിലുള്ള വനിതാ പ്രവർത്തകരോട് അശ്ലീലചുവയിൽ സംസാരിക്കുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മാനസികമായും വ്യക്തിപരമായും തളർത്തുകയും ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published.