ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ വിവാദ മറുപടി തിരുത്തും.


ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ വിവാദ മറുപടി തിരുത്തും. ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോൾ സംഭവിസാങ്കേതിക പിഴവാണ് മറുപടി മാറാൻ കാരണമെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകിയതായും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഡോക്ടർമാർക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി പരാമർശിച്ചത്. രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസിൽ ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കുന്നത്.
പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ തിരുത്താൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഒരുവിഭാഗം നൽകിയ മറുപടി തിരുത്തി. എന്നാൽ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് സഭയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ടത്. ഇതാണ് വിഷയത്തിലുണ്ടായ സാങ്കേതിക പിഴവെന്നാണ് വിശദീകരണം.