തെയ്യാല-അയ്യായ റോഡ് ജംക്ഷനിൽ കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു.


താനൂർ : താനൂർ തെയ്യാല റോഡ് അയ്യായ റോഡ് ജംക്ഷനിൽ കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശിയും തെയ്യാല കല്ലത്താണിയിൽ താമസക്കാരനുമായ കുറുക്കൻ അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
താനൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തെ പാടത്തേക്ക് തെറിച്ച് റോഡിന് സമീപമുണ്ടായിരുന്ന തെങ്ങിലിടിച്ച് മറിയുകയായിരുന്നു. ഇതിനിടയിലാണ് റോഡിന്റെ വശത്തുണ്ടായിരുന്ന കാൽ നടയാത്രക്കാരൻ കാറിനിടയിൽ കുടുങ്ങിയത്. ഇയാളുമായി കാർ പത്ത് മീറ്ററോളം മുന്നോട്ട് നീങ്ങി. ഇയാൾ തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് മരിച്ചയാളെയും പരിക്കേറ്റവരെയും ആശുപത്രിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുണ്ടൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംസ്ഥാന ട്രഷറർ എം ടി തയ്യാല പറഞ്ഞു. താനൂർ പോലീസ് സംഭവം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച. കാർ പൂർണ്ണമായും തകർന്ന നിലയിലാണ്