വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നതായി പരാതി.


[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
പരപ്പനങ്ങാടി: വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നതായി പരാതി. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് മെയിൻ റോഡരികിലുള്ള വീട്ടിൽ നിന്നും ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം. കിണറിൽ നിന്നും വെള്ളം കോരാനിറങ്ങിയ വീട്ടമ്മയാണ് കവർച്ചക്കിരയായത്. കിണറ്റിൽ നിന്നും ഇവർ വെള്ളം എടുക്കുന്നതിനിടെ പിറകിൽ നിന്നും എത്തിയ മോഷ്ടാവ് ഇവരുടെ മുടി പിറകോട്ട് വലിച്ച് പിടിച്ച് എന്തോ സാധനം മണപ്പിച്ചതായും ബോധരഹിതയായ ഇവരുടെ ആഭരണങ്ങൾ കവരുകയുമായിരുന്നുവത്രെ. കാതിൽ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകൾ മോഷ്ടാവ് ഊരിയെടുത്ത് കടന്നു കളഞ്ഞു. 10 മിനിറ്റിന് ശേഷം വീട്ടുകാർ ഉണർന്നപ്പോഴാണ് യുവതിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി