മത്സ്യത്തൊഴി ലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പുകൾ നല്‍കി


പരപ്പനങ്ങാടി : ബിരുദ-ബിരുദാനന്തര പ്രൊഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരപ്പനങ്ങാടി നഗരസഭ ലാപ്പ്‌ടോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു. ലാപ്പ്‌ടോപ്പ് വിതരണോദ്ഘാടനം കെപിഎ മജീദ് എംഎല്‍എ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2018 മുതല്‍ 2021 സാമ്പത്തിക വര്‍ഷം മുതലുള്ള കാലയളവില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ 41 വിദ്യാര്‍ത്ഥികള്‍ക്കാണ് പരപ്പനങ്ങാടി നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്ന് 21 ലക്ഷം രൂപ വിനിയോഗിച്ച് ലാപ്പ്‌ടോപ്പുകള്‍ സൗജന്യമായി നല്‍കിയത്.
നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പുകള്‍ കൈമാറി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ ഡോ. ശിവപ്രസാദ്, നഗരസഭ ആർ.ഇ.മുഹമ്മദ് ഹസ്സൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി.മുസ്തഫ, പിപി ഷാഹുല്‍ ഹമീദ്, സി. നിസാര്‍ അഹമ്മദ്, സീനത്ത് ആലിബാപ്പു, കെ.പി. മുഹ്‌സിന, കൗൺസിലർമാരായ കെ.സി.നാസര്‍, ജയദേവന്‍, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുടെ അംഗീകൃത കോളേജുകളില്‍ റഗുലറായി പഠിക്കുന്നവര്‍ക്കാണ് ലാപ്പ്‌ടോപ്പുകള്‍ അനുവദിച്ചത്.