ഏഴ് മാസം ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു.


തിരൂരങ്ങാടി: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. മമ്പുറം വെട്ടത്ത് ബസാര്‍ സ്വദേശിയും മമ്പുറം ചന്ദ്രിക ദിനപത്രം റിപ്പോര്‍ട്ടറുമായ വളപ്പില്‍ ഷാരത്ത് ഷംസുദ്ധീന്റെ ഭാര്യ ചെമ്പയില്‍ സറീന (34)യാണ് മരിച്ചത്. വേങ്ങര സ്വദേശി പരേതരായ ചെമ്പയില്‍ അബ്ദുറഹ്മാന്‍-ഫബിത ദമ്പതികളുടെ മകളാണ്.
രണ്ടാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഏഴ് മാസം പൂര്‍ത്തിയായ സറീനയെ തിങ്കളാഴ്ച്ച ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തിയിരുന്നു.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഇന്ന് (വ്യാഴം) ഉച്ചക്ക് ശേഷമാണ് മരണപ്പെട്ടത്. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
മക്കള്‍: ഫാത്തിമ ശിഫാന, സിദ്‌റത്തുല്‍ മിന്‍ഹ, സിബ്ഹത്തുല്‍ മിന്‍സഹ,
സഹോദരങ്ങള്‍: സ്വാലിഹ്, സലീല്‍, സലീം, സക്കീര്‍