കഞ്ചാവ് ചെടി കണ്ടെത്തി


തിരൂരങ്ങാടി: തിരൂരങ്ങാടി പൂക്കിപറമ്പ് തെയ്യാല റോഡില്‍ ആളൊഴിഞ്ഞ പറമ്പിന് അരികില്‍ വളര്‍ന്ന് നിന്ന രണ്ട് മീറ്ററോളം ഉയരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു .
തിരുരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോതിഷ് ചന്ദും സംഘവുമാണ് കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തത്. പരപ്പനങ്ങാടി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫിസര്‍ പ്രജോഷ് കുമാര്‍ തിരുരങ്ങാടി എഎസ്‌ഐ അജയകമാര്‍ ഹോം ഗാര്‍ഡ് ഉത്തമന്‍, തിരുരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ മിനു രാജ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയകൃഷ്ണന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു നടപടി.