NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അനധികൃത പണമിടപാട് വിവാദം; എ ആർ നഗർ സഹകരണ ബാങ്ക് പ്രസിഡന്‍റ് രാജിവച്ചു

തിരൂരങ്ങാടി: കോടികളുടെ പണ നിക്ഷേപവും വലിയ ക്രമക്കേടും കണ്ടെത്തിയ എആർനഗർ സഹകരണ ബാങ്ക് പ്രസിഡന്‍റ് രാജിവച്ചു. മുസ്ലിം ലീഗിലെ കെ.ടി. ലത്തീഫാണ് രാജിവച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ബാങ്കിലെ നിരവധി ക്രമക്കേടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ മാർച്ചിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മുസ്ലിം ലീഗ് ഭരിക്കുന്ന ഈ ബാങ്കിൽ 110 കോടിയുടെ അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തിയത്.
മുസ്ലിം ലീഗിൻ്റെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ പേരിൽ നിക്ഷേപിച്ച അഞ്ച് കോടിയടക്കം നിരവധി ഇടപാടുകളിൽ കള്ളപ്പണം ആണെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.
2018 ൽ തന്നെ ഇതേ ബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

വിവിധ വ്യാജപേരുകളിലും മരിച്ചവരുടെ പേരിൽ പോലും  വ്യാജ അക്കൊണ്ടുകളുതുതായും കണ്ടെത്തിയിരുന്നു  ഈ ഉദ്യോഗസ്ഥൻ 17 കോടിയോളം രൂപയുടെ വഴിവിട്ട  ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു പക്ഷേ ഒരു നടപടിയുമുണ്ടായില്ല. ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും ഒന്നും പ്രതികരിക്കാത്ത ബാങ്ക് ഭരണസമിതിക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ മുൻധാരണ പ്രകാരമാണ് പ്രസിഡണ്ട് രാജി വെച്ചിട്ടുള്ളതെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്

Leave a Reply

Your email address will not be published.