NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു,12.96 ലക്ഷം വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അർഹത

ന്യുഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.  99.37ആണ് വിജയ  ശതമാനം. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറു മേനി വിജയം സ്വന്തമാക്കി.

http://www.cbse.gov.in , http://cbseresults.nic.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയത്തിന് പ്രീ ബോർഡ് പരീക്ഷകളുടെ മാർക്കാണ് പരിഗണിച്ചത്. പ്രാക്ടിക്കൽ, യൂണിറ്റ്, ടേം പരീക്ഷകളുടെ മാർക്കും പരി​ഗണിച്ചു. കൂടാതെ പത്ത്, പതിനൊന്ന് ക്ലാസുകളിലെ അഞ്ച് പേപ്പറുകളിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച മൂന്ന് പേപ്പറുകളിലെ  മാർക്കും പരിഗണിക്കുമെന്ന്  സുപ്രീം കോടതിയിൽ സമർപ്പിച്ച മാനദണ്ഡത്തിൽ നേരത്തെ ബോർഡ് വ്യക്തമാക്കിയിരുന്നു.

പരീക്ഷ എഴുതിയ ആൺകുട്ടികളിൽ  99.13 ശതമാനവും  പെൺകുട്ടികളിൽ  99.67 ശതമാനവുമാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *