NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റോഡരികില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

1 min read

തേഞ്ഞിപ്പലം : കാക്കഞ്ചേരി- പള്ളിക്കല്‍ റോഡരികില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് എക്‌സൈസ് എന്‍ഡിപിഎസ് കേസെടുത്തു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

കഞ്ചാവ് ചെടിയും രേഖകളും പരപ്പനങ്ങാടി റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു. എക്‌സൈസ് സി ഐ ഖലാമുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം വിജയന്‍, പി പ്രകാശന്‍, അരവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അലക്‌സ്, അമീന്‍ അല്‍്ത്താഫ് എന്നിവരാണ് കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published.