താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ മാസങ്ങളായി തകരാറിൽ; നന്നാക്കാന്‍ നടപടി എടുക്കുന്നില്ലെന്ന് പരാതി


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. തകരാറിലായ ഫ്രീസര്‍ നന്നാക്കുന്നില്ലെന്ന് പരാതിയുണ്ട്. ഫ്രീസറിന്റെ മേല്‍ഭാഗത്തെ പൊട്ടലും ലൈറ്റിന്റെ തകരാറുമാണുള്ളത്. ഇത് പരിഹരിക്കാന്‍ കുറച്ച് സമയം മതിയെന്നിരിക്കെ അവ പരിഹരിക്കുന്നതിനോ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനോ ആശുപത്രി അധികൃതര്‍തയ്യാറാവുന്നിലെന്നും പരാതിയുണ്ട്. കോവിഡ് കാരണം ഒന്നിലധികം മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ എല്ലാവരും വാടകക്ക് എടുക്കേണ്ട അവസ്ഥയാണ്.
പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു ഫ്രീസറും കെ.എം.സി.സി നൽകിയ ഒന്നുമാണ്
ഇപ്പോള്‍ മോര്‍ച്ചറിയിലുള്ളത്. ഫ്രീസറിന്റെ തകരാറ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ.റസാഖ് ആശുപത്രി സുപ്രണ്ടിനും എച്ച്.എം.സിക്കും പരാതി നല്‍കി. ഫ്രീസറിന്റെ തകരാറ് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എച്ച്.എം.സി ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി പറഞ്ഞു.