NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രാൻസ് ജെൻഡർ അനന്യ കുമാരി തൂങ്ങി മരിച്ച നിലയിൽ

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ സ്ഥാനർഥിയായിരുന്നു

ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളി ടോൾ ജംക്‌ഷനു സമീപത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊല്ലം സ്വദേശിയാണ്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

Leave a Reply

Your email address will not be published.