ജിദ്ദ ദയ ചാപ്റ്റന്‍, ദമാം കെ.എം.സി.സി ദയ ഫണ്ട് കൈമാറി; ചെമ്മാട് “ദയ” യുടെ പ്രവര്‍ത്തനം മാതൃകാപരം: പി.എം.എ സലാം


തിരൂരങ്ങാടി: താലൂക്കിലെ ആയിരത്തിലേറെ രോഗികള്‍ക്ക് സാന്ത്വനമായി ചെമ്മാട് ആസ്താനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റി സെന്ററിന് ജിദ്ദ ദയ ചാപ്റ്ററിന്റെയും ദമാം കെ.എം.സി.സിയുടെയും ഫണ്ട് കൈമാറി. ഫണ്ട് കൈമാറ്റ ചടങ്ങ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനംചെയ്തു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലതകമായി പ്രവര്‍ത്തിക്കുന്ന ദയയുടെ സേവനങ്ങള്‍ മഹത്തരമാണെന്നും കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണം പുരോഗമിക്കുന്ന ശിഹാബ് തങ്ങള്‍ ഭവന്റെ പ്രവര്‍ത്തനം കൂടി തുടങ്ങുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാകും. ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ മന്ത്രിയും ദയയുടെ പ്രസിഡന്റുമായ പി.കെ അബ്ദുറബ്ബ് ഫണ്ട് ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എ ഖാദര്‍, കെ.പി മുഹമ്മദ് കുട്ടി, പി.എസ്.എച്ച് തങ്ങള്‍, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ മൂന്നിയൂര്‍, എ.കെ മുസ്തഫ, എം അബ്ദുറഹ്മാന്‍ കുട്ടി, സി.ടി നാസര്‍, എം സൈതലവി,
പി അലി അക്ബര്‍, സി.എ ബഷീര്‍, യു.എ റസാഖ്, ടി.പി.എം ബഷീര്‍, സി അബ്ദുറഹ്മാന്‍ കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി കുഞ്ഞിമുഹമ്മദ് ഹാജി, സി ഇബ്രാഹീം ഹാജി, കെ.പി ആസിഫ് മഷ്ഹൂദ്, ഒ.സി ഹനീഫ, ജിദ്ദ ദയ ചാപ്റ്റന്‍ ഭാരവാഹികളായ സീതി കൊളക്കാടന്‍, വി.പി മുസ്തഫ, പി.എം.എ ജലീല്‍, താപ്പി അബ്ദുള്ള കുട്ടി ഹാജി, നാസര്‍ മമ്പുറം, പി.കെ സുഹൈല്‍, നൂര്‍ മുഹമ്മദ്, ദമാം കെ.എം.സി.സി തിരൂരങ്ങാടി, വള്ളിക്കുന്ന് നേതാക്കളായ ഉരുണിയന്‍ മുസ്തഫ, മായീന്‍ ഹാജി, സി.പി ഇബ്രാഹീം, സിദ്ധീഖ് ചോനാരി പ്രസംഗിച്ചു. വള്ളിക്കുന്ന് കെ.എം.സി.സി സൗഹൃദ കൂട്ടായ്മയുടെ ഫണ്ടും ചടങ്ങില്‍ കൈമാറി.